ഇരിങ്ങാലക്കുട: ഏറെ വിവാദങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭ നിര്‍ത്തലാക്കിയ മാംസവില്പന ശാലക്ക് പ്രവര്‍ത്താനാനുമതി നല്കാന് കോടതി നിര്‍ദേശം. മാർക്കറ്റിനോടനുബന്ധിച്ച് ഈസ്റ്റ് കോമ്പാറ സ്വദേശി പുതുക്കാടൻ ബിനോയ് ആരംഭിച്ച സ്റ്റാളിന്റെ പ്രവർത്തനം തടഞ്ഞ നഗരസഭയുടെ ഉത്തരവാണ് തദ്ദേശ സ്ഥാപനങ്ങളുടെ ട്രിബ്യൂണൽ സ്റ്റേ ചെയ്തത്.
ഈമാസം 15ന് ഇറക്കിയ നഗരസഭ ഉത്തരവിന് എതിരെ ഉടമ നല്കിയ ഹരജിയിലാണ് ഉത്തരവ്. മാര്‍ക്കറ്റിന് സമീപം പോര്‍ക്ക്, ബീഫ് വ്യാപാരം ആരംഭിക്കാൻ നഗരസഭയില്‍ ലൈസന്‍സിനായി ബിനോയ് അപേക്ഷ നല്‍കിയിരുന്നു.
മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്ന കാരണത്താല്‍ ആരോഗ്യവിഭാഗം ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ബിനോയ് നഗരസഭയില്‍ വീണ്ടും അപ്പീല്‍ നല്കി. കൗണ്‍സില്‍ യോഗത്തില്‍ ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷം ബിനോയ് നല്കിയ അപ്പീല്‍ തള്ളാന്‍ ഭരണസമിതി വോട്ടെടുപ്പോടെ തീരുമാനിക്കുകയായിരുന്നു.
യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ മാംസ വില്പനശാല അടച്ചിടുന്നതിന് അനുകൂലമായും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിന് അനുകൂലമായും വോട്ട് ചെയ്തു. ഭൂരിപക്ഷ തീരുമാന പ്രകാരം മാംസവില്പനശാലയുടെ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി. ഇതോടെയാണ് ഉടമ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥാപനത്തിനെതിരെ നടപടി പാടില്ലെന്ന് ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുകൂല ഉത്തരവിനെ തുടര്‍ന്ന് മാംസ വില്പനശാല വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.