ഇരിങ്ങാലക്കുട: ഓട്ടിസത്തിന്റെ പരിമിതികൾ കടന്ന് നിപ്മറിൽ പൂജ രമേശിന്റെ സംഗീതക്കച്ചേരി. സംഗീതസപര്യക്ക് പരിധികളില്ലെന്ന് തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ തഞ്ചാവൂർ കേന്ദ്രമായ സൗത്ത് സോൺ കൾചറൽ സെന്ററും നിപ്മറും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
സൗത്ത് സോൺ കൾചറൽ സെന്ററിലെ പ്രോഗ്രാം എക്സിക്യൂട്ടിവ് ആർ. ഉമ ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസൺ എന്നിവർ സന്നിഹിതരായിരുന്നു. നിപ്മർ എക്സിക്യൂട്ടിവ് ഡയറക്ടർ സി. ചന്ദ്രബാബു സ്വാഗതവും അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജോൺസൺ വർഗീസ് നന്ദിയും പറഞ്ഞു.
ഡിപ്ലോമ ഇൻ സ്പെഷൽ എജുക്കേഷൻ കോഴ്സിൽ ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയ ഇ.എൻ. റംസാന, സംസ്ഥാന ഭിന്നശേഷി കലാമേളയിൽ ലളിതഗാനത്തിൽ ഒന്നാം റാങ്ക് നേടിയ ചാരുദത്ത് എസ്. പിള്ള, ചാലക്കുടി തലത്തിൽ സി ഗ്രേഡ് നേടിയ ജെംലിൻ ബിനോയ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.