ക​രു​വ​ന്നൂ​ര്‍ ചേ​ല​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞ വീ​ടു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്നു

സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ ചേ​ല​ക്ക​ട​വി​ലെ ഒ​ഴി​ഞ്ഞ വീ​ടു​ക​ൾ ന​ഗ​ര​സ​ഭ പൊ​ളി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ക​രു​വ​ന്നൂ​ര്‍ ചേ​ല​ക്ക​ട​വ് പ്ര​ദേ​ശ​ത്തെ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന വീ​ടു​ക​ള്‍ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തു​ട​ങ്ങി.

പു​റ​മ്പോ​ക്കി​ല്‍ അ​ന​ധി​കൃ​ത​മാ​യി വീ​ടു​വെ​ച്ച് ത​മാ​സി​ച്ചി​രു​ന്ന​വ​ര്‍ക്ക് സ്ഥ​ലം വാ​ങ്ങാ​നും വീ​ട് വെ​ക്കാ​നും വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ പെ​ടു​ത്തി സ​ര്‍ക്കാ​റി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം ന​ല്‍കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​റ് വീ​ട്ടു​കാ​രി​ല്‍ നാ​ലു വീ​ട്ടു​കാ​ര്‍ അ​വി​ടെ​നി​ന്ന് സ്ഥ​ലം മാ​റി​യി​രു​ന്നു.

ര​ണ്ടു വീ​ടു​ക​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന​വ​ര്‍ സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ള്‍ ഒ​ഴി​ഞ്ഞു​പോ​യ​തോ​ടെ പ്ര​ദേ​ശം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും താ​വ​ള​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടും ന​ട​പ​ടി വൈ​കു​ക​യാ​യി​രു​ന്നു.

ഏ​താ​നും ദി​വ​സം മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന ര​ണ്ടു പേ​രെ ഒ​ഴി​ഞ്ഞ വീ​ടു​ക​ളി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന​വ​ര്‍ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ള്‍ പൊ​ളി​ച്ചു നീ​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ മേ​രി​ക്കു​ട്ടി ജോ​യി, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ടി.​കെ. ഷാ​ജു, രാ​ജി കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

Tags:    
News Summary - Vacant houses in Chelakadav, occupied by anti-social was demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.