ഹസീന പത്ര വിതരണത്തിനിടെ
കയ്പമംഗലം: കോവിഡിെൻറ ആദ്യ വരവിൽ ജീവിതം വഴിമുട്ടിയ യുവതി ഉപജീവനം തേടുന്നത് പത്രവിതരണത്തിൽ. ചെന്ത്രാപ്പിന്നി മുരുകൻ തിയറ്ററിന് സമീപം തുണ്ടംപറമ്പിൽ പരേതനായ അഹമ്മുവിെൻറ മകൾ ഹസീനയാണ് തന്റെയും മാതാവ് നബീസയുടെയും ജീവിതം മുന്നോട്ടു നീക്കാൻ കോവിഡ്കാല പ്രതിസന്ധികളോട് പൊരുതുന്നത്.
മുരുകൻ സെൻററിൽ തുന്നൽക്കട നടത്തിയിരുന്ന ഇവർ ലോക്ഡൗൺ ആയതോടെ വീട്ടിലിരിപ്പായി. വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽ നിന്നിറങ്ങി സമീപത്തെ അപാർട്ട്മെൻറിെൻറ ഒറ്റ മുറിയിൽ അഭയം തേടി.
പട്ടിണിയാവാതിരിക്കാൻ എന്ത് ജോലിയും ചെയ്യാം എന്നിടത്തു നിന്നാണ് പ്രദേശത്തെ പത്ര ഏജൻറിനെ സമീപിച്ചത്. ഒരു വർഷമായി പുലർച്ച അഞ്ചിന് എണീറ്റ് പത്ര വിതരണം നടത്തുന്നു. മാസ്ക്കും ഫേസ് ഷീൽഡും ധരിച്ചാണ് സഞ്ചാരം. നാട്ടുകാരുടെ പ്രോത്സാഹനം കൂടിയായപ്പോൾ ധൈര്യമായി.
ഇടക്ക് പത്രം കുറഞ്ഞപ്പോൾ പലചരക്കു കടയിൽ നിന്ന് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ജോലിയും ഏറ്റെടുത്തു. അതിന് വീട്ടുകാർ നൽകുന്ന ചെറിയ സമ്മാനം സ്വീകരിക്കും. മിച്ചം വെക്കാൻ ഒന്നുമില്ല. എങ്കിലും ആവുന്ന കാലം അധ്വാനിച്ചു ജീവിക്കും -ഹസീനയുടെ കരുത്തുറ്റ വാക്കുകൾ.
ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ് സുമനസ്സുകൾ വീടു വെക്കാൻ തുണ്ട് ഭൂമി നൽകിയിട്ടുണ്ട്. വീടുവെക്കാൻ സർക്കാറിെൻറ കനിവ് കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.