വാടാനപ്പള്ളി: പഴയകാല ഓർമ പുതുക്കാൻ 33 വർഷത്തിനുശേഷം പാട്ടുപാടിയും നൃത്തം വെച്ചും അവർ ഒത്തുചേർന്നു. കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ 38ഓളം വിദ്യാർഥികളാണ് 'അടയാളം 88' പേരിൽ നീണ്ട ഇടവേളക്കുശേഷം നടുവിൽക്കര അളകനന്ദ ഹോം സ്റ്റേയിൽ ഒത്തുചേർന്നത്.
മുംബൈയിൽ നിന്ന് വിദേശത്തുനിന്നുള്ളവരും നാട്ടിലുള്ളവരുമാണ് ഒത്തുചേർന്നത്. ഒന്നരവർഷം മുന്നാണ് ഇവർ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. ഇപ്പോഴാണ് ഒത്തുചേർന്നത്. കേക്ക് മുറിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ.എസ്. വിദ്യാധരൻ, സാജൻ പൊയ്യാറ, കെ.എൻ. സുധീർ, ജോമോൻ, സജിരാജ്, സുജാത, സന്തോഷ്, ഉദയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.