തൃശൂർ: ആളും ആരവങ്ങളും പരിമിതമായിരുന്നെങ്കിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകപ്പുലരിയിൽ നടന്ന ആനയൂട്ട് ഭക്തിസാന്ദ്രം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ 15 ആനകളാണ് പങ്കെടുത്തത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലായിരുന്നു.
കര്‍ക്കട മാസാചാരണത്തിന് തുടക്കംകുറിച്ച് പുലര്‍ച്ച ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ 108 നാളികേരം കൊണ്ടുള്ള ഗണപതിഹോമത്തോടെയായിരുന്നു തുടക്കം. നാല് വർഷത്തിലൊരിക്കൽ നടക്കാറുള്ള ഗജപൂജയും നടന്നു. കുട്ടിക്കൊമ്പന് വാരിയത്ത് ജയരാജിന് ക്ഷേത്രം മേല്‍ശാന്തി കൊറ്റംമ്പിള്ളി നാരായണന് നമ്പൂതിരി ആദ്യ ഉരുള നല്കി ആനയൂട്ടിന് തുടക്കമിട്ടു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്, റവന്യൂ മന്ത്രി കെ. രാജൻ, മുൻ മന്ത്രി വി.എസ്. സുനില്‍കുമാര്‍, പി. ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, കൗൺസിലർമാരായ പി.കെ. ഷാജൻ, എൻ. പ്രസാദ്, പൂർണിമ സുരേഷ്, ദേവസ്വം സ്പെഷൽ കമീഷണർ എൻ. ജ്യോതി, വടക്കുന്നാഥൻ ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ പി. പങ്കജാക്ഷൻ, ടി.ആർ. ഹരിഹരൻ, പി. ശശിധരൻ എന്നിവരും പങ്കെടുത്തു. ഒഷധക്കൂട്ടുകള് ഉപയോഗിച്ച് തയാറാക്കിയ ഉണക്കലരിച്ചോറ്, പൈനാപ്പിള്‍, ആപ്പിള്‍, ശര്‍ക്കര, നാളികേരം, വെള്ളരിക്ക എന്നിവയും നല്കി.
എറണാകുളം ശിവകുമാര്‍, കുട്ടംകുളങ്ങര അര്ജുനന്, ശങ്കരംകുളങ്ങര മണികണ്ഠന്, ഊക്കന്‍സ് കുഞ്ചു എന്നീ കൊമ്പന്മാരും പങ്കെടുത്തു. ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനകളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. കര്‍ക്കടക മാസാചരണത്തിന് തുടക്കം കുറിച്ചെങ്കിലും ക്ഷേത്രങ്ങളിൽ ഭക്തര്‍ക്ക് പ്രവേശനം നിയന്ത്രിതമാണ്. നാലമ്പല തീർഥാടനവും ഇത്തവണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.