പുന്നയൂർക്കുളം: രാജ്യത്തെ ജനാധിപത്യ ക്രമങ്ങളെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ ചരിത്രപാഠങ്ങൾ കേരളത്തിലെ പാഠപുസ്തകത്തിൽ പഠിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുന്നയൂർക്കുളം കടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച എൽ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തൃശൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞുത്തറ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വല്ലഭൻ, ജില്ല പഞ്ചായത്തംഗം റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, ചാവക്കാട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ലീനസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ പ്രേമ സിദ്ധാർഥൻ, ആലത്തയിൽ മൂസ, കെ. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, പഞ്ചായത്തംഗം ഇന്ദിര പ്രബുലൻ, പ്രിൻസിപ്പൽ പി.പി. ടെസി, എച്ച്.എം ഇൻ ചാർജ് പ്രശോഭ്, വെൽഫെയർ കമ്മിറ്റി സെക്രട്ടറി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.