ചെമ്പുചിറ: വൃക്കകൾ തകരാറിലായ നിര്‍ധന യുവാവ് ശസ്ത്രക്രിയക്ക് സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് ചെമ്പുചിറ മന്ദരപ്പിള്ളി ചെറുപറമ്പില്‍ സുരേഷാണ് (43) സുമനസ്സുകളുടെ സഹായം തേടുന്നത്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ സുരേഷ് കൂലിപ്പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. വൃക്കരോഗം ബാധിച്ചതോടെ നിത്യചെലവുകള്‍ക്ക് പോലും വിഷമിക്കുകയാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ജീവന് നിലനിര്‍ത്തുന്നത്. എത്രയുംവേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളത്.
സുരേഷിനെ സഹായിക്കാൻ വാര്‍ഡ് മെംബര്‍ ജിഷ ഹരിദാസ് (ചെയർ), ബാബു മണ്ടുംപറമ്പില് (കൺ), പ്രശാന്ത് പുല്ലരിക്കല്‍ (ട്രഷ) എന്നിവര്‍ ഭാരവാഹികളായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സുരേഷ് ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പര്‍ 40378101094626, കേരള ഗ്രാമീണ്‍ ബാങ്ക്, മറ്റത്തൂര്‍ ബ്രാഞ്ച്, IFSC കോഡ് KLGB0040378 എന്ന അക്കൗണ്ടിലേക്ക് സഹായം അയക്കാം. 8086720816 എന്ന നമ്പറിലേക്ക് ഗൂഗ്ള്‍ പേ വഴിയും സഹായം നല്‍കാം. ഫോണ്‍: 8086434417 (വാര്‍ഡ് മെംബര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.