കൊടകര: മജ്ജയില്‍ അര്‍ബുദം ബാധിച്ച വീട്ടമ്മ ചികിത്സക്ക് വഴിയില്ലാതെ വിഷമിക്കുന്നു. മറ്റത്തൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ മോനൊടി നീരാട്ടുകുഴി ഒലുക്കൂരാന്‍ ബാലന്റെ ഭാര്യ ചന്ദ്രിക (65) സുമനസുകളുടെ സഹായം തേടുന്നത്. മൈലോ ബ്രോസിസ് എന്ന രോഗാവസ്ഥ നേരിടുന്ന ഇവര്‍ക്ക് ജെക്കാവി എന്ന വില കൂടിയ മരുന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചിട്ടുള്ളത്. പ്രതിമാസം രണ്ടുലക്ഷത്തില്‍ താഴെ മരുന്നിന് ചെലവ് വരും.
സാമ്പത്തികമായി ഏറെ ക്ലേശമനുഭവിക്കുന്ന ഇവര്‍ മരുന്നിനുള്ള തുക കണ്ടെത്താവാതെ ദുരിതത്തിലാണ്. രോഗബാധിതനായ ഇവരുടെ ഭര്‍ത്താവ് ബാലന് വര്‍ഷങ്ങളായി കിടപ്പിലാണ്. ചന്ദ്രികയുടെ ചികിത്സക്കാവശ്യമായ തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് ചെയര്‍മാനും 12-ാം വാര്‍ഡ് അംഗം സുമിതഗിരി കണ്‍വീനറും 14-ാം വാര്‍ഡ് അംഗം കെ.എസ്. സൂരജ് ഖജാന്‍ജിയുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ്‍ബാങ്ക് മറ്റത്തൂര്‍ ശാഖയില്‍ തുറന്നിട്ടുള്ള ചികിത്സസഹായ നിധി അക്കൗണ്ടിലേക്ക് സഹായങ്ങള്‍ അയക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. A/C NO. 40378101115345, ചന്ദ്രിക ബാലൻ ചികിത്സ സഹായനിധി, IFSC CODE: KLGB 0040378, കേരള ഗ്രാമീൺ ബാങ്ക് മറ്റത്തൂർ ശാഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.