ക​ട​മ്പോ​ട് ത​ണ​ല്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍ ഇ​ടു​ക്കി​യി​ലെ​ത്തി​യ​പ്പോ​ള്‍

വനഭംഗിയാല്‍ മനംനിറച്ച് വയോജനങ്ങളുടെ ഉല്ലാസയാത്ര

കൊ​ട​ക​ര: ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​ല്ലെ​ന്ന് ക​രു​തി​യ കൗ​തു​ക​ങ്ങ​ളും വ​ന​ചാ​രു​ത​യും നേ​രി​ല്‍ ക​ണ്ടാ​സ്വാ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ അ​ട​ക്കാ​നാ​കാ​ത്ത ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ലു​ള്ള മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍. ക​ട​മ്പോ​ട് വാ​ര്‍ഡി​ലെ ത​ണ​ല്‍ വ​യോ​ജ​ന ക്ല​ബും ആ​ന​ന്ദ​ക​ലാ​സ​മി​തി വാ​യ​ന​ശാ​ല​ക്കു​കീ​ഴി​ലെ വ​യോ​ജ​ന വേ​ദി​യും സം​യു​ക്ത​മാ​യ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​യാ​ണ് മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക് ക​ണ്ണും ക​ര​ളും നി​റ​ച്ച ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്. ഇ​ടു​ക്കി​യു​ടെ പ​ച്ച​പ്പു​നി​റ​ഞ്ഞ മ​ല​മ​ട​ക്കു​ക​ളി​ലേ​ക്കാ​ണ് വ​യോ​ജ​ന ക്ല​ബ് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ അ​വ​ഗ​ണി​ച്ച് മു​തി​ര്‍ന്ന പൗ​ര​ന്‍മാ​രാ​യ അ​മ്പ​തോ​ളം​പേ​ര്‍ ആ​വേ​ശ​പൂ​ര്‍വം യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ഇ​ടു​ക്കി, ചെ​റു​തോ​ണി, ക​ല്ലാ​ര്‍കു​ട്ടി അ​ണ​ക്കെ​ട്ടു​ക​ള്‍, കാ​ല്‍വ​രി മൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​യ യാ​ത്രാ​സം​ഘം ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് എ​ന്ന മ​ഹാ​വി​സ്മ​യ​ത്തി​ന്റെ ച​രി​ത്ര​പ​ശ്ചാ​ത്ത​ലം ചോ​ദി​ച്ച​റി​ഞ്ഞും കു​ളി​ര്‍ക്കാ​ഴ്ച​ക​ളെ മ​ന​സി​ലേ​റ്റു​വാ​ങ്ങി​യു​മാ​ണ് മ​ല​യി​റ​ങ്ങി​യ​ത്. 85 കാ​രി​യാ​യ മേ​രി പൗ​ലോ​സാ​യി​രു​ന്നു യാ​ത്രാ​സം​ഘ​ത്തി​ലെ മു​തി​ര്‍ന്ന അം​ഗം. 17 മ​ണി​ക്കൂ​ര്‍ നീ​ണ്ട ഉ​ല്ലാ​സ​യാ​ത്ര​യി​ല്‍ പ്രാ​യം മ​റ​ന്നാ​ണ് മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ ആ​വേ​ശ​പൂ​ര്‍വം പ​ങ്കെ​ടു​ത്ത​ത്. വി​നോ​ദ​ത്തി​ന​പ്പു​റം വി​ജ്ഞാ​നം കൂ​ടി പ​ക​രു​ന്ന​താ​യി യാ​ത്ര​യെ​ന്ന് വ​യോ​ജ​ന​ക്ല​ബ് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ ഇ​നി​യും ത​ങ്ങ​ളെ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍ഥ​ന​യോ​ടെ​യാ​ണ് പ​ല​രും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. വ​രും​വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ത്ത​രം യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 

Tags:    
News Summary - Excursion of the elderly-to forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.