കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലി പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. താളൂപ്പാടം സ്വദേശി കളത്തിങ്കല്‍ ഡേവിസ് മുപ്ലിയിലെ പാട്ടഭൂമിയില്‍ കൃഷി ചെയ്ത 200ഓളം വാഴകളാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം നശിപ്പിച്ചത്.
കഴിഞ്ഞ ആറുദിവസം തുടര്‍ച്ചയായി ഇവിടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഡേവിസ് കൃഷി ചെയ്തിട്ടുള്ള രണ്ടായിരത്തോളം വാഴകളില്‍ അറുന്നൂറോളം വാഴകള്‍ ഇതുവരെ കാട്ടാനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു.
ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഡേവിസ് കൃഷി ചെയ്ത വാഴകളും കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കാട്ടാനശല്യം പതിവായതോടെ പരുന്തുപാറയിലെ കൃഷി ഡേവിസ് ഉപേക്ഷിക്കുകയായിരുന്നു. കാട്ടാനശല്യം മൂലം മേഖലയില്‍ കൃഷി അസാധ്യമായ അവസ്ഥയാണെന്ന് കര്‍ഷകനായ ജോര്‍ജ് കൂനാംപുറത്ത് പറയുന്നു.
വന്യജീവികള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങളുണ്ടായാല്‍ വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് പോകുന്നതല്ലാതെ പ്രതിരോധ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു. കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ എം.പിയും എം.എല്‍.എയും അടക്കമുള്ളവര്‍ ഗൗരവമായി ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.