കൊടകര: കെ.എസ്.ഇ.ബിയുടെ മറ്റത്തൂർ കുന്നിലുള്ള 110 കെ.വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. സബ് സ്റ്റേഷനിലെ പ്രധാന പാനലാണ് പൊട്ടിത്തെറിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 75 ലക്ഷം രൂപയിലധികം വിലവരുന്നതാണ് പാനൽ എന്ന് അധികൃതർ പറഞ്ഞു.
അപകട സമയത്ത് മൂന്ന് പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അസി. എൻജിനീയർ ഇ.എസ്. ബൈജു, ഓവർസിയർ കെ.എസ്. ജോഷി, ഓപ്പറേറ്റർ എം.എം. നിധീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷിപ്പട്ടു. ഓഫിസിനകത്തെ ഫയലുകൾക്കും ഫർണിച്ചറിനും നാശം സംഭവിച്ചു.
സബ്സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്താണ് ഉള്ളിലെ തീ അണച്ചത്. പുതുക്കാട് നിന്ന് അഗ്നിരക്ഷസേന പ്രവർത്തകർ എത്തി രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.