പിറവന്തൂര്‍ വാഴത്തോപ്പ് ഡിപ്പോക്ക് സമീപത്തെ ലിംല സാമുവലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നു
https://www.madhyamam.com/crime/theft-in-house-1379170
https://www.madhyamam.com/crime/theft-in-house-1379170
കൊടകര: പെരിങ്ങാംകുളത്ത് ആളില്ലാത്ത വീട്ടിൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടത് എട്ടുപവന്റെ ആഭരണങ്ങൾ മാത്രമാണെന്ന് പൊലീസ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 പവന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സ്ഥലത്തില്ലാതിരുന്ന വീട്ടുടമ തിരിച്ചെത്തി പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് അറിയിച്ചു. പെരിങ്ങാംകുളം കൈപ്പിള്ളി രാധാകൃഷ്ണന്റെ അടഞ്ഞു കിടന്ന വീടിന്റെ കിടപ്പുമുറിയുടെ ജനൽ ഗ്രിൽ പൊളിച്ച് അകത്തുകടന്ന് മോഷണം നടന്നതായി വീട്ടുജോലിക്കായി വന്നിരുന്ന സ്ത്രീ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യാത്ര പോയിരുന്ന രാധാകൃഷ്ണനോടും കുടുംബത്തോടും പാലക്കാടുള്ള മരുമകളോടും അന്വേഷിച്ചതിൽ വീട്ടിൽനിന്ന് 53 പവൻ സ്വർണാഭരണങ്ങൾ പോയതായി പറഞ്ഞ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് രാജസ്ഥാൻ ടൂർ കഴിഞ്ഞ് എത്തിയ രാധാകൃഷ്ണനും കുടുംബവും വിശദമായി വീട് പരിശോധിച്ചപ്പോഴാണ് മരുമകൾ ഉപയോഗിച്ചിരുന്ന എട്ടുപവൻ തൂക്കം വരുന്ന സ്വർണം മാത്രമേ മോഷണം പോയിട്ടുള്ളൂ എന്ന് മനസിലായത്. പൊലീസിന്റെ നിർദേശാനുസരണം രാധാകൃഷ്ണന്റെ കൈവശമുള്ള 45 പവൻ സ്വർണം സേഫ് ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ ഊർജിതമായ അന്വേഷണം കൊടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.