കൊടകര: പന്തല്ലൂര്‍ നവരത്ന കലാസമിതിയുടെ 61ാം വാര്‍ഷികത്തോടനുബന്ധിച്ച് നാട്ടുകൂട്ടായ്മയില്‍ നാടകമൊരുങ്ങുന്നു. പന്തല്ലൂര്‍ സ്വദേശി കെ.ആര്. അനീഷ് രാജ് രചിച്ച് ആര്.എല്‍.വി സുഭാഷ് പന്തല്ലൂര്‍ സംവിധാനം ചെയ്തൊരുക്കുന്ന ‘വിളക്ക് മരം’ നാടകമാണ് ക്രിസ്മസ് പിറ്റേന്ന് അരങ്ങേറാനൊരുങ്ങുന്നത്.
അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും പന്തല്ലൂര്‍ നിവാസികളാണ് എന്നതാണ് ഈ നാടകത്തിന്റെ സവിശേഷത. ആഴ്ചകളായുള്ള പരിശീലനത്തിലൂടെ ഈ നാടകത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് നാടക പ്രേമികളായ ഒരു പറ്റം കലാകാരന്മാര്. പന്തല്ലൂര്‍ എസ്.എന്‍.ഡി.പി ഹാളിലും മുല്ലോര്‍ളി ക്ഷേത്ര ഊട്ടുപുരയിലുമായാണ് റിഹേഴ്സല്‍ നടന്നുവരുന്നത്. അമച്വര്‍ നാടകങ്ങളിലൂടെ മികവു തെളിയിച്ചവരാണ് അഭിനേതാക്കളില്‍ പലരും. ഡോ. കെ.പി. രഘുനാഥന്, സജേഷ്കുമാര്‍, ഉണ്ണികൃഷ്ണന് പെരുമറത്ത്
കെ.ടി. രേഖ, കെ.ആര്. രമ്യ, ദീപക് നാരായണന്, കെ.എസ്. ബൈജു, നക്ഷത്ര ബൈജു എന്നിവരാണ് അഭിനയിക്കുന്നത്. നാടക രചയിതാവ് അനീഷ് രാജും സംവിധായകനായ ആര്.എല്‍.വി സുഭാഷും ഇതില്‍ വേഷമിടുന്നുണ്ട്. സജേഷ് കുമാര്‍ കണ്‍വീനറും ഉണ്ണികൃഷ്ണന് പെരുമറത്ത് പ്രസിഡന്റും കെ.ആര്. അനീഷ് രാജ് സെക്രട്ടറിയുമായ നവത്ന കലാസമിതിയാണ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്ന നാടകത്തിന് നേതൃത്വം നല്‍കുന്നത്.
കെ.ആര്. അരുണ്‍, സഞ്ജയ് നാരായണന് എന്നിവര്‍ ശബ്ദനിയന്ത്രണവും തിലകന് പുലക്കാട്ടുകര പ്രകാശനിയന്ത്രണവും നിര്‍വഹിക്കും. ഉണ്ണികൃഷ്ണന് പെരുമറത്താണ് രംഗപടമൊരുക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 7.30ന് പന്തല്ലൂര്‍ നവരത്ന കലാസമിതി അങ്കണത്തില്‍ നാടകം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.