കൊടകര: ആയിരങ്ങളുടെ പ്രാർഥന സഫലം. ആല്‍ഫിയുടെയും ഫാ. ജെന്സെൻറയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കോടാലി മാങ്കുറ്റിപ്പാടം കണ്ണമ്പുഴ വീട്ടില്‍ ആൻറു- ആനീസ് ദമ്പതികളുടെ മകള്‍ ആല്‍ഫിയുടെ വൃക്കമാറ്റ ശസ്ത്രക്രിയയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടന്നത്. മൂന്നുമുറി ഇടവകാംഗവും ലാസലറ്റ് ഭവന് സുപ്പീരിയറും വയനാട് നടവയല്‍ കായകുന്ന് മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ജെന്സന് ചെന്ദ്രാപ്പിന്നിയാണ് വൃക്ക ദാനം ചെയ്തത്.
തിങ്കളാഴ്ച രാവിലെ 7.45ഓടെ ഫാ. ജെന്സെൻറ ശസ്ത്രക്രിയ ആരംഭിച്ചു. ഉച്ചക്ക് 12.35ഓടെ പൂര്‍ത്തിയാക്കി ഫാ. ജെന്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആല്‍ഫിയുടെ ശസ്ത്രക്രിയ വൈകീട്ട് മൂന്നോടെയാണ് പൂര്‍ത്തിയായത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 24കാരിയായ ആല്‍ഫി നഴ്സാണ്. ഏതാനും വര്‍ഷമായി ഡയാലിസിസിന് വിധയയാകുന്ന ആല്‍ഫിക്ക് വൃക്ക ദാനംചെയ്യാന് 42കാരനായ ഫാ. ജെന്സന് സ്വയം മുന്നോട്ടുവരുകയായിരുന്നു. മൂന്നുമുറി സെൻറ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപമുള്ള ചെന്ദ്രാപ്പിന്നി യാക്കോബ്-മറിയംകുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. ജെന്സന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.