ചാലക്കുടി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടിയിലെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കാവൽക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഏഴാം പ്രതി ചാലക്കുടിയിൽ പിടിയിൽ.
ആളൂർ സ്വദേശി തുമ്പരത്തുകുടി ഉദയൻ എന്ന ഉദയകുമാറിനെയാണ് (49) ചാലക്കുടി പൊലീസ് പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറിയത്. ഈ കേസിൽ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതികളെല്ലാം ഒളിവിൽ പോയിരുന്നു.
2017 ഏപ്രിലിലാണ് കോടനാട് എസ്റ്റേറ്റിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം കാവൽക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയത്. അന്വേഷണത്തിൽ പ്രതികളായ വയനാട്, തൃശൂർ സ്വദേശികളെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.