കൊടുങ്ങല്ലൂർ: ജില്ലയിലെ നാട്ടിക ഫർക്കയിൽപെട്ട 10 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് ഹൈകോടതി നിർദേശം നൽകി. നാട്ടിക ഫർക്കയിലെ വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന പൊതു താൽപര്യ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. അതിനുവേണ്ടി കലക്ടർക്ക് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്താം.
രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്തുകൾ, ജലജീവൻ എന്നിവരുടെ യോഗം ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്ത് കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് സമർപ്പിരുന്നു. എങ്ങണ്ടിയൂർ മുതൽ ശ്രീനാരായണപുരം പഞ്ചായത്ത് വരെയുള്ള നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇടക്കാല ഹർജി നൽകിയതിനെ തുടർന്നാണ് കലക്ടറോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.