കൊടുങ്ങല്ലൂർ: മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ, മാള, ഞാറക്കൽ, ആലങ്ങാട്, പറവുർ എന്നീ സ്റ്റേഷൻ പരിധികളിൽനിന്ന് യമഹ മോട്ടോർ സൈക്കിളുകൾ ഇവർ മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച വാഹനം അന്നുതന്നെ കോയമ്പത്തൂരെത്തിച്ച് വിൽപന നടത്തും. ഇങ്ങനെ പത്ത് യമഹ മോട്ടോർ സൈക്കിളുകൾ രണ്ടാഴ്ചക്കുള്ളിൽ ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളുമായി കൊടുങ്ങല്ലൂർ പൊലീസ് മേത്തലയിലെ വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.