അഴീക്കോട്-തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി

എറിയാട്: അഴീക്കോട്- തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. രാവിലെ ആറിന് അഴീക്കോട് ജെട്ടിയിൽനിന്ന് പുറപ്പെടുന്ന ബസ് എറിയാട്, കാര, വെസ്റ്റ് പെരിഞ്ഞനം വഴി ദേശീയപാത 66ലൂടെ വാടാനപ്പള്ളി വഴിയാണ് മെഡിക്കൽ കോളജിൽ എത്തിച്ചേരുന്നത്. മൂന്നും നാലും ബസുകൾ മാറിക്കയറി യാത്ര ചെയ്തിരുന്ന ജനങ്ങൾക്ക് സർവിസ് പുനരാരംഭിച്ചത് ഏറെ ആശ്വാസമായി.

തീരമേഖലയിലെ ജനങ്ങൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള ഏറ്റവും എളുപ്പമുള്ള യാത്രമാർഗമായിരുന്ന സർവിസ് കോവിഡ് കാലത്തെ പ്രതിസന്ധിയെ തുടർന്നാണ് നിർത്തിയത്. നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ഇ.ടി. ടൈസൺ എം.എൽ.എയുടെ ഇടപെടലിലാണ് കഴിഞ്ഞ ദിവസം സർവിസ് പുനരാരംഭിച്ചത്.

Tags:    
News Summary - KSRTC started service on Azhikode-Thrissur Medical College route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.