representational image

പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല; രൂക്ഷ വിമർശനവുമായി എം.എൽ.എ

കുന്നംകുളം: മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതിൽ എം.എൽ.എക്ക് കടുത്ത എതിർപ്പ്. പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എ.സി. മൊയ്തീൻ എം.എൽ.എ രൂക്ഷ വിമർശനം ഉയർത്തിയത്.

രാറുകാരുടെ താൽപര്യത്തിനനുസരിച്ച് നിർമാണ പ്രവൃത്തികളുടെ കാലാവധി നീട്ടി നൽകരുതെന്ന് എം.എൽ.എ വ്യക്തമാക്കി. എക്സ്റ്റൻഷൻ പ്രവൃത്തികൾ മുൻകൂട്ടി അറിയിക്കണമെന്ന് യോഗം നിർദേശിച്ചു. റണ്ണിങ് കോൺട്രാക്ട് മെയിന്റനൻസ് പ്രവൃത്തികളിൽ ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചാവക്കാട്-വടക്കാഞ്ചേരി റോഡില്‍ ചാട്ടുകുളം മുതല്‍ കുന്നംകുളം വരെയുള്ള നിർമാണപ്രവൃത്തിയുടെ സാങ്കേതികാനുമതി വേഗത്തിലാക്കാനും ഗേള്‍സ് ഹൈസ്കൂള്‍ - അഞ്ഞൂർ റോഡ് നിർമാണ പ്രവൃത്തികൾ നവംബർ 30നുള്ളിൽ പൂർത്തീകരിക്കാനും റോഡ് വിഭാഗം അസി. എൻജിനീയറോട് ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ വിശദാംശങ്ങൾ ഈ ആഴ്ചക്കുള്ളിൽ തന്നെ നൽകാൻ എം.എൽ.എ ആവശ്യപ്പെട്ടു.

കുന്നംകുളം പി.ഡബ്ല‍്യൂ.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ. രാമകൃഷ്ണൻ, പി.ഐ. രാജേന്ദ്രൻ, ചിത്ര വിനോബാജി, ടി.ആർ. ഷോബി, മീന സാജൻ.

ഇ.എസ്. രേഷ്മ, സി.എം.ടി നോഡൽ ഓഫിസറായ സൂപ്രണ്ടിങ് എൻജിനീയർ വി.കെ. ശ്രീമാല, റോഡ്സ് വിഭാഗം എക്സി. എൻജിനീയര്‍ സെബാസ്റ്റ്യന്‍, കെ.ആർ.എഫ്.ബി അസി. എക്സി. എൻജിനീയർ ഇ.ഐ. സജിത്, പൊതുമരാമത്ത് റോഡ്സ് ബ്രിഡ്ജസ് മെയിന്റനൻസ് വകുപ്പ് ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Public works were not completed on time-MLA with severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.