കുന്നംകുളം: സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ കുന്നംകുളത്തിന് അഭിമാനമായി കാണിപ്പയ്യൂര്‍ സ്വദേശി ജിഷ്ണുദാസ്. മധുപ്പുള്ളി വീട്ടിൽ ജിഷ്ണുദാസ് എന്ന ജിഷ്ണുവിന് മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരമാണ് ലഭിച്ചത്. സുലൈഖ മന്‍സില്‍ എന്ന സിനിമയിലെ നൃത്തസംവിധാനമാണ് അവാർഡിന് അർഹമായത്. പാൽതു ജാൻവർ, തെക്കൻ തല്ലുകേസ്, അഞ്ചക്കള്ളകോക്കാൻ, മലയാളി ഫ്രം ഇന്ത്യ, ഭീഷ്മപർവം തുടങ്ങിയ സിനിമകൾക്ക് നൃത്തസംവിധാനം ചെയ്തിട്ടുണ്ട്.
സുലൈഖ മൻസിലിലെ നൃത്തസംവിധാനത്തിന് ഏണസ്റ്റ്, ഗംഗ എന്നിവരുടേയും സഹായം ഉണ്ടായിരുന്നതായി ജിഷ്ണു പറഞ്ഞു. കാണിപ്പയ്യൂർ മധുപ്പുള്ളി വീട്ടിൽ വേലായുധൻ-സുമിത്ര ദമ്പതികളുടെ മകനാണ് ജിഷ്ണു. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ പ്ലസ്ടുവും കോഓപറേറ്റിവ് കോളജിൽനിന്ന് ബി.കോമും പൂർത്തിയാക്കിയ ജിഷ്ണു സുഹൃത്ത് മുല്ലശ്ശേരി സ്വദേശി സുമേഷുമായി ചേർന്ന് തൃശൂരിൽ എം.എം.എം ഡാൻസ് കമ്യൂണിറ്റി എന്ന സ്ഥാപനം നടത്തിവരുകയാണ്. നൃത്താധ്യാപകരായ ഇവരുടെ കീഴിൽ നിരവധി വിദ്യാർഥികൾ പരിശീലനം നേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.