കുന്നംകുളം: താലൂക്ക് ആസ്ഥാനമന്ദിരം കെട്ടിട നിർമാണത്തിന് കുറുക്കന്‍പാറ താഞ്ചന്‍കുന്നില്‍ തുടക്കമായി. 22 കോടി രൂപ അടങ്കലില്‍ നിർമിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ കോണ്‍ക്രീറ്റിങ് പ്രവൃത്തികളാണ് നടക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ എ.സി. മൊയ്തീന് എം.എൽ.എ സന്ദര്‍ശിച്ച് വിലയിരുത്തി. നഗരസഭ കൗണ്‍സിലര്‍ എ.എസ്. സനല്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എൻജിനീയര്‍ കെ.വി. ആശ, ഓവര്‍സിയര്‍മാര്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒറ്റപ്പാലം ആസ്ഥാനമായ അമ്മു കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് 18 മാസക്കാലയളവില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയില്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
സിവിൽ ഇലക്ട്രിക്കൽ വർക്കുകൾ കോമ്പോസിറ്റ് ആയിട്ടാണ് ചെയ്യുന്നത്. ഇലക്ട്രിക്കൽ, ഫയർ ഫൈറ്റിങ് പ്രവൃത്തികൾക്കായി 250 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 5179 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായി നിർമാണം പൂർത്തീകരിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ 1285 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള താഴെ നിലയിൽ താലൂക്ക് ഓഫിസും 1279 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലായി വിവിധ വകുപ്പുകളുടെ താലൂക്ക്തല ഓഫിസുകള്ക്കുമുള്ള സൗകര്യങ്ങളുമാണ് ഉൾപ്പെടുത്തുന്നത്. കൂടാതെ ബോർവെൽ, സമ്പ്വെൽ, സംരക്ഷണഭിത്തി എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.