വെള്ളിക്കുളങ്ങര: കരിക്കാട്ടോളി പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. റോഡരികിലെ സ്വകാര്യപറമ്പില്‍ പുലിയെ കണ്ടതായാണ് പരിസര വാസികള്‍ പറയുന്നത്. ഇവിടെയുള്ള പറമ്പില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടത്തിയിട്ടുണ്ട്. വനപാലകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയുടെ സാന്നിധ്യമുള്ളതായി വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. പുലര്‍ച്ചെ ടാപ്പിങ് ജോലി ചെയ്യുന്നവരാണ് കൂടുതല്‍ ഭയാശങ്കയിലുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനു സമീപം പുലിയെ കണ്ടതായി വീട്ടമ്മയായ സുലേഖ പറഞ്ഞു.
പുലിയെ വീടിന്റെ പരിസരത്ത് കണ്ടതായി മറ്റു ചില വീട്ടമ്മമാരും പറയുന്നു. പുലിപ്പേടിയില്‍ കഴിയുന്ന പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ഭാരവാഹിയായ ജോബിള്‍ വടാശേരി ആവശ്യപ്പെട്ടു.
അതേസമയം, വെള്ളിക്കുളങ്ങര കരിക്കാട്ടോളി പ്രദേശത്ത് കടുവയെ കണ്ടതായും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് വനപാലകര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.