മാള: അവാർഡുകളുടെ എണ്ണത്തിലല്ല, ജനഹൃദയങ്ങളിലാണ് മാള അരവിന്ദെൻറ സ്ഥാനമെന്നും മാളയിൽ സ്ഥലം ലഭ്യമാകാത്തതാണ് സ്മാരകം നിർമാണം വൈകുന്നതിന് കാരണമെന്നും വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. മാള അരവിന്ദെൻറ ആറാം ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ പ്രസിഡൻറ് ഡോ. രാജു ഡേവീസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു.
നടൻ ദേവൻ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, മാള പഞ്ചായത്ത് പ്രസിഡൻറ് സിന്ധു അശോകൻ, പഞ്ചായത്തംഗം യദുകൃഷ്ണൻ, നടൻ അനൂപ്, രമേശ് കരിന്തലകൂട്ടം, സെക്രട്ടറി ഷാൻറി ജോസഫ് തട്ടകത്ത്, പി.യു. വിത്സൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം രേഖ ഷാൻറി ജോസഫിനെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.