പുള്ള് -മനക്കൊടി റോഡിൽ അപകടത്തിൽപ്പെട്ട കാറും കാറിടിച്ച് തകർന്ന പാടത്തെ സുരക്ഷഭിത്തിയും

മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് പാടത്തെ സുരക്ഷഭിത്തി തകർത്തയാൾ അറസ്റ്റിൽ

അന്തിക്കാട്: മദ്യപിച്ച ഡ്രൈവർ അമിത വേഗത്തിൽ ഓടിച്ച കാറ് നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷമതിൽ ഇടിച്ചു തകർത്തു. മനക്കൊടി-പുള്ള് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പൊലീസ് കാർ ഓടിച്ചിരുന്ന തൃശൂർ അവണൂർ സ്വദേശി വി.എസ്.പി വില്ലയിൽ എ.എസ്. ആദർശിനെ (21) കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇറിഗേഷൻ ചാലിൽനിന്ന് വാരിയംകോൾ പടവിലേക്ക് പോകുന്ന കനാലിനോട് ചേർന്നുള്ള കൾവർട്ടിന്റെ സുരക്ഷഭിത്തിയിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള മനക്കൊടി -പുള്ള് പി.ഡബ്ല്യു.ഡി റോഡ് രണ്ടടിയോളം വിണ്ട് അടർന്ന നിലയിലാണ്. സുരക്ഷഭിത്തിയിൽ വാഹനം തട്ടി നിന്നതിനാലാണ് അപകടത്തിൽ പെട്ടവർ രക്ഷപ്പെട്ടത്. അപകട സമയത്ത് ഡ്രൈവറുൾപ്പെടെ നാലുപേർ വാഹനത്തിലുണ്ടായിരുന്നു.  

Tags:    
News Summary - Man arrested for braking wall while drunken drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.