തൃശൂർ: സമ്മാനം ഇല്ലാത്ത ലോട്ടറിയിൽ കൃത്രിമം വരുത്തി വയോധികയെ കബളിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. തൃശൂർ വല്ലച്ചിറ തൊട്ടിപറമ്പിൽ അനിലാണ് (52) അറസ്റ്റിലായത്. പൂത്തോൾ സെൻററിൽ ലോട്ടറി കച്ചവടം ചെയ്യുന്ന രാജേശ്വരിയാണ് തട്ടിപ്പിന് ഇരയായത്.
സമ്മാനാർഹമായ നമ്പർ കൂട്ടിച്ചേർത്ത് 500 രൂപ വീതം സമ്മാനം ഉണ്ടെന്ന് പറഞ്ഞാണ് തുക കൈക്കലാക്കിയത്. 300 രൂപ വിലവരുന്ന നാല് ഓണം ബംബർ ലോട്ടറിയും 150 രൂപയും ഇത്തരത്തിൽ നഷ്ടപ്പെട്ടെന്ന് കാണിച്ച് രാജേശ്വരി വെസ്റ്റ് പൊലീസിൽ പരാതിപ്പെട്ടു. പിന്നീടുള്ള അന്വേഷണത്തിൽ അനിൽ ബൈക്കിൽ വന്ന് രാജേശ്വരിയിൽനിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തി. ചൊവ്വാഴ്ച വെസ്റ്റ് ഫോർട്ടിൽ വാഹന പരിശോധനയിൽ സബ് ഇൻസ്പെകടർ കെ. കൃഷ്ണകുമാർ സമാനമായ ബൈക്കുകണ്ട് സംശയം തോന്നി പരിശോധിച്ചതിനെത്തുടർന്നാണ് അനിൽ പിടിയിലായത്.
വെസ്റ്റ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. റെമിെൻറ നേതൃത്വത്തിലെ പൊലീസ് സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ഡെൻസൻ തട്ടിൽ, അഭീഷ് ആൻറണി, റിക്സൺ, കെ. ഷിബു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.