തൃശൂർ: കെ റെയിൽ പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ കാണാൻ മേധാപട്കർ തൃശൂരിൽ എത്തുന്നു. വെള്ളിയാഴ്ച രാവിലെ 10ന് റീജനൽ തിയറ്ററിലാണ് പരിപാടി. 'മേധാപട്കർ ഇരകൾക്കൊപ്പം' എന്നു പേരിട്ട പരിപാടിയിൽ തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ മുതൽ അന്നമനട വരെ പഞ്ചായത്തുകളിലെ പദ്ധതി ബാധിതരായ കുടുംബങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന കെ െറയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിക്കും.
ജനകീയ സമിതി ജില്ല കമ്മിറ്റി യോഗത്തിൽ ചെയർമാൻ ശിവദാസ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ വി.എസ്. ഗിരീശൻ, ജില്ല കൺവീനർ എ.എം. സുരേഷ് കുമാർ, ജില്ല കോഓഡിനേറ്റർ ശ്രീധർജി ചേർപ്പ്, ലിേൻറാ വരിയം, മാർട്ടിൻ കൊട്ടേക്കാട് എന്നിവർ സംസാരിച്ചു.
തൃശൂർ: കെ റെയിൽ ഇരകളോട് ഐക്യപ്പെട്ട് സാംസ്കാരിക നായകർ. കേരളത്തിലെ പരിസ്ഥിതിക്കും സാമ്പത്തിക സ്ഥിതിക്കും സാമൂഹിക ജീവിതത്തിനും താങ്ങാനാവാത്ത പദ്ധതിയിൽനിന്ന് കേരള സർക്കാർ പിൻവാങ്ങണമെന്ന് സാംസ്കാരിക നായകർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കെ.ജി. ശങ്കരപ്പിള്ള, പ്രഫ. സാറാ ജോസഫ്, പി.വി. കൃഷ്ണൻ നായർ, ആലങ്കോട് ലീലാകൃഷ്ണൻ, പി.വി. കൃഷ്ണൻ നായർ, ബാലചന്ദ്രൻ വടക്കേടത്ത്, കെ. അരവിന്ദാക്ഷൻ, അഷ്ടമൂർത്തി, ഐ. ഷൺമുഖദാസ്, റഫീഖ് അഹമ്മദ്, കൽപ്പറ്റ നാരായണൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.