മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഫി ഹൗ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ൽ: സൂ​പ്ര​ണ്ടി​നെ​തി​രെ​യും ആ​ർ.​എം.​ഒ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രെ​യും ആ​ർ.​എം.​ഒ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കോ​ഫി ഹൗ​സ് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ടം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ​യോ ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യോ ക​ല​ക്ട​റു​ടെ​യോ തീ​രു​മാ​ന​മോ നി​ർ​ദേ​ശ​മോ കൂ​ടാ​തെ​യും നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യും പൊ​ളി​ച്ചു​നീ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​നി​ഷ എം. ​ദാ​സ്, റെ​സി​ഡ​ന്റ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ.​എം. ര​ന്ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ വ​ട​ക്കാ​ഞ്ചേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​വും കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ സി.​വി. കു​ര്യാ​ക്കോ​സാ​ണ് വ​ട​ക്കാ​ഞ്ചേ​രി മ​ജി​സ്ട്രേ​ട്ടി​ന് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. ഇ.​കെ. മ​ഹേ​ഷ് ഹാ​ജ​രാ​യി.

Tags:    
News Summary - Medical College Coffee House Building Demolition-case against Superintendent RMO-Court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.