തൃശൂർ: എട്ട് തൂവെള്ള കോട്ടൺ ഷർട്ടുകൾ തയ്ച്ച് കഴിഞ്ഞ് കോലഴി അത്തേക്കാട് ബെനഡിക്ട് പള്ളിക്കടുത്ത അമിത് ടെയ്ലേഴ്സിലെ മുരളീധരൻ വീണ്ടും നോക്കി. മന്ത്രി ഇടാൻ പോകുന്ന ഷർട്ടുകൾ. 'ശരിക്കും അഭിമാനം തോന്നി. തയ്യൽ കൂലിയായി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും' --മുരളീധരൻ പറഞ്ഞു.
ദേവസ്വം-പട്ടികജാതി ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന് ഇടാനുള്ള ഷർട്ടുകൾ തയ്ക്കാനുള്ള അവസരം മുരളീധരന് കൈവന്നത് യാദൃശ്ചികമായാണ്. ചേലക്കര സ്വദേശിയായ മന്ത്രിക്ക് കോലഴിയിലെത്തി തയ്ക്കേണ്ട ആവശ്യവുമില്ല. സുഹൃത്തുക്കൾ വഴി എങ്ങനെയോ മന്ത്രിയുടെ ഡ്രൈവർ ഒരുനാൾ കടയിലെത്തുകയായിരുന്നു. അദ്ദേഹത്തിന് വേണ്ടി വെള്ള ഷർട്ടും പാൻറ്സും തയ്ച്ച് കൊടുത്തപ്പോൾ പിന്നാലെയെത്തി മന്ത്രിയുടെ ഷർട്ടും മുണ്ടിെൻറ കരയും തയ്ക്കാനുള്ള ഉത്തരവാദിത്തം.
ചൊവ്വാഴ്ചയായിരുന്നു വസ്ത്രങ്ങളുമായി എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ തയ്ച്ച് തിരികെ നൽകി. നന്നായി തയ്ച്ചതിന് മന്ത്രിയുടെ ഡ്രൈവർ അഭിനന്ദിച്ചെന്ന് മുരളീധരൻ പറഞ്ഞു. 'ഞാൻ പാർട്ടി പ്രവർത്തകനല്ല. വ്യക്തിയെ നോക്കിയിട്ടേ ഇന്നേവരേ വോട്ടുചെയ്തിട്ടുള്ളൂ. പ്രതിപക്ഷം പോലും ആദരിക്കുന്നയാളാണ് മന്ത്രി കെ. രാധാകൃഷ്ണൻ എന്ന് വ്യക്തമായി അറിയാം. ഞാൻ തയ്ച്ച വസ്ത്രങ്ങൾ അദ്ദേഹം ഇട്ടുപോകുന്നതിൽ അഭിമാനമാണ്' -മുരളീധരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.