തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ബ്ലോക്കിൽ അധികൃതർ നടത്തിയ പരിശോധനയിൽ കഞ്ചാവും മൊബൈൽ ഫോണും പിടികൂടി.
കെവിൻ ദുരഭിമാന കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാർപ്പിച്ച ഇ-2 േബ്ലാക്കിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാൽ ടിറ്റോ ജെറോമിനെ ചൊവ്വാഴ്ച ഡി േബ്ലാക്കിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. സെല്ലിനു സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക് ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയ ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ മുമ്പ് കിടന്നിരുന്ന സെല്ലിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന കുറിപ്പ് ലഭിച്ചത്.
ഇതിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിൽ മൊബൈൽഫോണും കഞ്ചാവും കണ്ടെത്തി. ഡി.ജി.പിയുടെ നിർദേശപ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.