ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നാമനിർദേശ പത്രിക സമർപ്പിക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ഡോ. ജേക്കബ് തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരും നേതാക്കന്മാരുമായി 12.15ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെത്തി അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസർ അജയ്ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.
ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരിക്കും ബി.ജെ.പി അധികാരത്തിലെത്തിയാൽ ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട, ന്യുനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ജില്ലാ പ്രഭാരി എ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് മനോജ് കല്ലിക്കാട്ട്, ചീഫ് ഇലക്ഷൻ ഏജന്‍റ് രഞ്ജിത് മേനോൻ, കൗൺസിലർ ടി കെ ഷാജൂട്ടൻ, ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ടിൽ, കെസി. വേണുമാസ്റ്റർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.