തൃശൂർ: ഡെങ്കിപ്പനിയും എനിപ്പനിയും കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ (143) ഡെങ്കി രോഗികൾ റിപ്പോർട്ട് ചെയ്തത് ഈ വർഷം-252. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. കൊതുക് സാന്ദ്രത കൂടിയ സാഹചര്യത്തിൽ ഇനിയും രോഗം കൂടാനുള്ള സാഹചര്യമാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. പരിസര ശുചീകരണവും വെള്ളം കെട്ടി നിൽക്കാത്ത സാസഹചര്യം ഒരുക്കുകയുമാണ് കൊതുകിനെ തുരത്താൻ മാർഗം. എലിപ്പനി ബാധിച്ച് ജില്ലയിൽ മൂന്നു സംശയ മരണവും രണ്ടു ഉറപ്പായ മരണവുമാണ് ഇതുവരെ ഉണ്ടായത്. കൂടുതൽ സംശയ മരണ സാധ്യതയും ജില്ല ആരോഗ്യ വകുപ്പ് മുന്നിൽ കാണുന്നുണ്ട്. പരിശോധന ഫലം വരാൻ വൈകുന്നതാണ് സംശയ മരണ സാധ്യത ഒരുക്കുന്നത്. കഴിഞ്ഞ വർഷം മൊത്തം 39 പേർക്കാണ് എലിപ്പനി ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 31 പേർക്ക് രോഗം സഥിരീകരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരും പാടത്ത് പണിയെടുക്കുന്നവരും സുരക്ഷ ഉറപ്പാക്കണം. സെപ്റ്റംബറിൽ എലിപ്പനി കൂടുന്നതിനുള്ള സാഹചര്യം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.