ഒല്ലൂര്‍: വിവാഹ ജീവിതം 35 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷത്തിൽ കേക്കിന്റെ മധുരം നാവില്‍നിന്ന് മായും മുമ്പ് റോസിയെ മരണം തട്ടിയെടുത്തത് ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കളും നാട്ടുകാരും. ചിറ്റിലപ്പിള്ളി ഫ്രാന്‍സിസ്-റോസി ദമ്പതികളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനുവേണ്ടിയാണ് മക്കളും പേരക്കുട്ടികളും വീട്ടില്‍ ഒത്തുകൂടിയത്.
കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം റോസി യാത്രയായത് മരണത്തിലേക്കായിരുന്നു. രാത്രി ഭക്ഷണം പുറത്തുപോയി കഴിക്കാനും സിനിമ കാണാനും തീരുമാനിച്ചാണ് അവർ പുറത്തുപോയത്. സിനിമ കണ്ടശേഷം പേരക്കുട്ടികള്‍ ഉറങ്ങാന്‍ തുടങ്ങി. ഇതോടെ ബൈക്കില്‍ പോയവര്‍ ഓട്ടോയില്‍ തിരിച്ചു വരാന്‍ തീരുമാനിച്ചു.
ഇങ്ങനെ ഫ്രാന്‍സിസും ഭാര്യയും മരുമകളും കുട്ടികളെയും കൂട്ടി ഓട്ടോയിലും മറ്റുള്ളവര്‍ ബൈക്കിലുമായി യാത്രതിരിച്ചു. എന്നാല്‍, അത് വേദനയുടെ യാത്രയായി മറുകയായിരുന്നു. കാറുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യയുടെ മരണ വാർത്ത അറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഫ്രാന്‍സിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.