Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightOllurchevron_rightലോ​റി ഡ്രൈ​വ​റെ...

ലോ​റി ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
crime
cancel

ഒ​ല്ലൂ​ര്‍: ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ല്‍ ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഫോ​ര്‍ട്ട് കൊ​ച്ചി അ​വ​രാ​വ​തി വീ​ട്ടി​ല്‍ സു​വ​ര്‍ണ​ന്റെ മ​ക​ന്‍ ശ്യാ​മി​നെ (44) കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് നെ​ന്മാ​റ സ്വ​ദേ​ശി​ക​ളാ​യ ക​ല്‍നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ കാ​ര്‍ത്തി​ക് (22), ശെ​ന്തി​ല്‍കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ ഒ​ല്ലൂ​ര്‍ പൊ​ലീ​സ് നെ​ന്മാ​റ​യി​ലെ വീ​ട്ടി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് ​​പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ട്രെ​യ്‌​ല​ര്‍ ലോ​റി ഡ്രൈ​വ​റാ​യ കാ​ര്‍ത്തി​ക് വ​ഴി ര​ണ്ടു​മാ​സം മു​മ്പ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച ശ്യാം ​തു​ട​ര്‍ച്ച​യാ​യി ജോ​ലി​ചെ​യ്യു​ന്ന​ത് മൂ​ലം കാ​ര്‍ത്തി​ക്കി​ന് ജോ​ലി ല​ഭി​ക്കാ​ത്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് കാ​ര്‍ത്തി​ക്കും ശ്യാ​മും ത​മ്മി​ല്‍ ഫോ​ണി​ല്‍ അ​സ​ഭ്യം പ​റ​യു​ക​യും പ​ര​സ്പ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട് നി​ന്നും കാ​ര്‍ത്തി​ക്കും സെ​ന്തി​ല്‍കു​മാ​റും ചേ​ര്‍ന്ന് ലോ​റി പി​ന്തു​ട​ര്‍ന്ന് കു​ഞ്ഞ​നം​പാ​റ സി​ഗ്ന​ലി​ല്‍ വെ​ച്ച് വ​ണ്ടി ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍ന്ന് ലോ​റി​യു​ടെ ഇ​രു​വ​ശ​ത്തെ​യും ചി​ല്ല് ത​ക​ര്‍ത്ത് ശ്യാ​മി​നെ വ​ലി​ച്ച് പു​റ​ത്തി​റ​ക്കി ക​മ്പി​വ​ടി​ക്കൊ​ണ്ട് ത​ല​യി​ലും കൈ​യി​ലും പു​റ​ത്തും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സി​ല്‍ മൊ​ഴി​ന​ല്‍കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsMurderAttempt
News Summary - Attempt to kill lorry driver- Two people are under arrest
Next Story