ഒല്ലൂര്‍: വ്യാജരേഖ ചമച്ച് ബെന്‍സ് കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ ഒല്ലൂര്‍ എസ്.ഐ അനുദാസും സംഘവും അറസ്റ്റു ചെയ്തു. അയ്യന്തോള്‍ ചെമ്പോട്ടില്‍ വീട്ടില്‍ ജയപ്രകാശന്‍ (41), നെടുപുഴ പുന്ന വീട്ടില്‍ നിതീഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഉടമക്ക് കടുത്ത സാമ്പത്തിക പ്രശന്ങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ജയപ്രകാശനില്നിന്ന് കാര്‍ പണയപ്പെടുത്തി പണം വാങ്ങിയിരുന്നു. ഇതിെൻറ ഉറപ്പിലേക്ക് കാര്‍ രേഖകള്‍ സഹിതം കൈമാറുകയും ചെയ്തു.
ബാങ്ക് ലോണ്‍ തീര്ക്കാത്തതിനെതുടര്ന്ന് കാര്‍ ഉടമ മരത്താക്കരയിലെ യൂസ്ഡ് കാര്‍ ഷോറുമുമായി ബന്ധപ്പെട്ട് കാറിെൻറ ലോണും ജയപ്രകാശിെൻറ ബാധ്യതയും തീര്‍ത്ത് കാര്‍ വിൽപനക്കായി ഷോറൂമില്‍ സൂക്ഷിച്ചു. എന്നാല്‍, കാറിെൻറ ഒറിജിനല്‍ രേഖകള്‍ നഷ്ടപ്പെട്ടതായാണ് ജയപ്രകാശ് കാര്‍ ഉടമയെ ധരിപ്പിച്ചത്. പിന്നിട് കാര്‍ വാങ്ങാന്‍ എന്ന വ്യാജേന ഷോറൂമിലെത്തി നിതീഷ് വാഹനവുമായി കടന്നു കളഞ്ഞു. ഷോറൂം അധികൃതരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉടമയുടെ കള്ള ഒപ്പിട്ട് വിൽപ്പനക്കത്ത് ഉണ്ടാക്കി കാര്‍ നീതിഷിെൻറ പേരിലേക്ക് മാറ്റിയതായി തെളിഞ്ഞു.
പേരു മാറ്റുന്നതിനുള്ള ഒ.ടി.പി നമ്പര്‍ വരുന്നതിന് നല്കിയ ഫോണ്‍നമ്പര്‍ പ്രതികളുടേതാണ് എന്ന് വ്യക്തമായി. കേസിലെ ഒന്നാം പ്രതി ജയപ്രകാശ് തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ രണ്ട് വഞ്ചനാകേസുകളിലെ പ്രതിയാണ്. രണ്ടാം പ്രതി നിതീഷ് പാവറട്ടി സ്റ്റേഷനിലെ തട്ടിപ്പ് കേസിലെയും നെടുപുഴ കഞ്ചാവ് കേസിലെയും പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അനുദാസ്, എ.എസ്.ഐമാരായ ജയപാലന്, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.