ഒല്ലൂര്‍: പുച്ചുണ്ണിപ്പാടം ഭാഗത്തുനിന്ന് ഒല്ലൂരിലേക്ക് പ്രവേശിക്കാനുള്ള ഇരുറോഡും പുനര്‍ നിര്‍മാണത്തിന് അടച്ചതോടെ വ്യവസായ എസ്റ്റേറ്റിലൂടെ പ്രവേശിക്കാന്‍ താല്‍ക്കാലികമായി മേയര്‍ തുറന്നുകൊടുത്ത വഴി വ്യവസായികള്‍ അടച്ചു.
വ്യവസായികളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതാണ് വഴി അടക്കാൻ കാരണമായി പറയുന്നത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയെങ്കിലും കാരണം വ്യക്തമാക്കിയതോടെ പിന്മാറി. ധാരണ അനുസരിച്ച് ഉച്ചക്ക് രണ്ട് വരെ മാത്രം തൃശൂര്‍ ഭാഗത്തേക്കും രണ്ടിന് ശേഷം പുച്ചുണ്ണിപാടം ഭാഗത്തേക്കുമാണ് വാഹനങ്ങള്‍ കടത്തിവിടേണ്ടത്. വാഹനം നിയന്ത്രിക്കാൻ ഇരുഭാഗത്തും സെക്യൂരിറ്റിക്കാരെ നിർത്തുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍, ഒരുദിവസം മാത്രമാണ് സെക്യൂരിറ്റിക്കാരനെ നിയമിച്ചത്. അടുത്ത ദിവസം മുതൽ ഇരുഭാഗത്തേക്കും ഒരേ സമയം വാഹനങ്ങള്‍ പോകാന്‍ തുടങ്ങി. ഇതോടെ വ്യവസായികള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ കൊണ്ടുപോകാനാകാത്ത സ്ഥിതി വന്നു. ഇതാണ് കവാടം അടക്കാൻ കാരണം.
ഈ വഴികൂടി അടച്ചതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിന്റെ നിര്‍മാണ പ്രവൃത്തി വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്നും പരാതി ഉണ്ട്. റോയില്‍വേ ഗേറ്റ് വഴിയുള്ള റോഡിന്റെ പണിയെങ്കിലും അടിയന്തരമായി തീര്‍ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.