ജാമ്യമെടുത്ത് മുങ്ങിയ പ്രതി ബംഗളൂരുവില്‍ അറസ്റ്റിൽ

ഒ​ല്ലൂ​ര്‍: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ വെ​ച്ച്​ അ​റ​സ്റ്റ്​ ചെ​യ്തു. അ​ഞ്ചേ​രി ക​രു​വ​ന്നു​ക്കാ​ര​ന്‍ ദേ​വ​മ​ണി എ​ന്ന ദേ​വ​ന്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ചേ​രി, കാ​ച്ചേ​രി, കു​രി​യ​ച്ചി​റ കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ട​പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്ന ദേ​വ​ന്‍ വ​ധ​ശ്ര​മ​മു​ള്‍പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഒ​ല്ലൂ​ര്‍, പീ​ച്ചി, മ​ണ്ണു​ത്തി, ചേ​ര്‍പ്പ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ളു​ണ്ട്. ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്​ കോ​ട​തി​യി​ല്‍നി​ന്ന്​ ജാ​മ്യ​മെ​ടു​ത്ത​ശേ​ഷം ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ച​തി​നെ​തു​ട​ര്‍ന്ന് ജാ​മ്യം റ​ദ്ദു ​ചെ​യ്തി​രു​ന്നു.

പി​ന്നീ​ട്​ ഒ​ളി​വി​ൽ പോ​യ​തോ​ടെ ത​മി​ഴ്​​നാ​ട്ടി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​ല്ലൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendant arrested in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.