ഒല്ലൂര്‍: ഓട്ടുകമ്പനികളിലേക്ക് കളിമണ്ണ് കൊണ്ടുവരുന്നതിെൻറ മറവിൽ മദ്യക്കടത്ത്. കളിമണ്ണിനടിയിൽ കുപ്പികൾ പൂഴ്ത്തിവെച്ചാണ് കടത്തുന്നത്. ഇത്തരത്തിൽ കടത്തിയ 200 ലിറ്റര്‍ വിദേശമദ്യം തൃശൂര്‍ എക്സസൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ ഹരിനന്ദനും സംഘവും ഷാഡോ അംഗങ്ങളും ചേർന്ന് മരത്താക്കരയിൽനിന്ന് പിടികൂടി. കാറിലും ടിപ്പര്‍ ലോറിയിലുമായി മദ്യം കടത്തിയ കേസിൽ നാലു പ്രതികൾ അറസ്റ്റിലായി. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
തലോര്‍ ചിറ്റിശ്ശേരി സ്വദേശി ദേശത്ത് നടുവില്‍ വീട്ടില്‍ ധനേഷ് (32), എറവക്കാട് കണ്ണംകുളം വീട്ടില്‍ സതീഷ് സത്യന് (31), നെന്മണിക്കര സ്വദേശി അച്ചു (25) കല്ലൂര്‍ കുരുതാളി കുന്നേല്‍ സഞ്ജയ്കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍നിന്ന് എത്തിച്ച 69 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുക്കമ്പനിയില് നിർത്തിയിട്ട ലോറിയില്‍ മദ്യമുള്ളതായി വിവരം ലഭിച്ചത്. പരിശോധനയില്‍ 145 ലിറ്റര്‍ മദ്യം പിടികൂടി.
കര്‍ണാടകയില്‍നിന്ന് 350 രൂപക്ക് വാങ്ങുന്ന മദ്യം 2500 രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്. പ്രിവൻറിവ് ഓഫിസര്‍രായ സി.യു. ഹാരിഷ്, സജീവ്, സുനില്‍കുമാര്‍, അസി. എക്സസൈസ് പ്രിവൻറിവ് ഓഫിസര്‍ സതീഷ്കുമാര്‍, കൃഷ്ണപ്രസാദ്, ടി.ആര്. സുനില്‍, എം.ജി. ഷാജു, തൃശൂര്‍ റേഞ്ച് ഉദ്യോഗസ്ഥരായ വിനോജ്, സനീഷ്കുമാര്, ബിബിന്‍ ചാക്കോ, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.