ഒല്ലൂർ: 1947 ആഗസ്റ്റ് 15ന് ഇന്ത്യ മഹാരാജ്യത്തോടൊപ്പം 'സ്വതന്ത്രനും' കിട്ടി സ്വാതന്ത്ര്യം. ബ്രിട്ടീഷുകാരിൽനിന്നല്ല, അമ്മയുടെ ഗർഭപാത്രത്തിൽനിന്ന്. സ്വതന്ത്രഭാരതത്തിെൻറ ആദ്യ സൂര്യകിരണങ്ങളേറ്റ് കണ്ചിമ്മി കരഞ്ഞ് പിറന്ന് വീണ 'സ്വതന്ത്രന്' ഞായറാഴ്ച രാജ്യത്തോടൊപ്പം 75ാം പിറന്നാള്‍ ആഘാഷിക്കുകയാണ്.
1947ല്‍ രണ്ട് സഹോദരിമാര്‍ക്ക് കുഞ്ഞാങ്ങളയായി വരുമ്പോള്‍ സ്വതന്ത്രന് അറിയില്ലായിരുന്നു രാജ്യത്തിെൻറ ഏറ്റവും സന്തോഷകരമായ മുഹൂർത്തത്തിലേക്കാണ് ആ വരവെന്ന്. രാജ്യം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ദിവസം ജനിച്ച മകന് അതേ പേരുതന്നെ കൊടുക്കണമെന്ന് സജീവ കോൺഗ്രസ് പ്രവർത്തകനായ പിതാവ് അയ്യന്തോൾ ഒറയംപുറത്ത് രാമൻ തീരുമാനിക്കുകയായിരുന്നു.
രാജ്യം ഇരുട്ടുനിറഞ്ഞ ഭരണത്തിൽനിന്ന് വെളിച്ചത്തിലേക്ക് കടക്കുമ്പോൾ, നെഹ്റു പ്രഥമപ്രധാനമന്ത്രിയാകാൻ തയാറെടുക്കുമ്പോൾ രാമൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ആ സന്തോഷത്തിനിടയിലേക്കാണ് രണ്ട് പെൺമക്കൾക്കുശേഷം അവൻ കടന്നുവന്നത്.
ഈ സേന്താഷം കൂട്ടുകാരുമായി പങ്കുവെക്കവെ അവരാണ് നിർദേശിച്ചത്, സ്വാതന്ത്ര്യദിനത്തില്‍ പിറന്ന ആണ്‍കുഞ്ഞിന് സ്വതന്ത്രന് എന്ന പേരിടണമെന്ന്. ഭാര്യ കാർത്യായനിയും സമ്മതം മൂളിയതോടെ രാമൻ മകെൻറ ചെവിയിൽ മെല്ലെ പറഞ്ഞു 'സ്വതന്ത്രൻ'.
വിശ്രമജീവിതം നയിക്കുന്ന സ്വതന്ത്രന് പിതാവിനെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. രാജ്യത്തെ അത്രയധികം സ്േനഹിച്ച ഒരാളുടെ മകനായി പിറന്നതിെൻറ സന്തോഷം, ഒപ്പം സ്വതന്ത്രന് എന്ന പേര് കോള്‍ക്കുമ്പോള്‍ തോന്നുന്ന അഭിമാനം. പേര് ചേദിക്കുന്ന ഒാരോരുത്തരോടും പേര് പറയുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന കൗതുകവും അമ്പരപ്പും വേറെയാണ്. തൃശൂര്‍ സി.എം.എസ് സ്കൂളിലും കേരളവര്‍മ കോളജിലും പഠിച്ചശേഷം സ്വതന്ത്രൻ മലബാര്‍ സ്െപഷല്‍ പൊലീസില്‍ ജോലിക്ക് കയറി. അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം കെ.എ.പിയിലേക്ക്. പിന്നിട് 1978ല്‍ ജില്ല റിസര്‍വ് സേനയിലേക്ക്. 1983ല്‍ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ എത്തി. 2002ല്‍ പേരാമംഗലം സ്റ്റേഷനില്‍നിന്നാണ് വിരമിച്ചത്. മൂത്തസഹോദരി സരോജിനി ജീവിച്ചിരിപ്പില്ല. തങ്കയാണ് മറ്റൊരു സഹോദരി. ഭാര്യ: ഒാമന. മക്കള്‍: ജിജേഷ്, ലിജി, ജീനി. മരുമക്കള്‍: വര്‍ഷ, ഷൈന്‍, നീതിഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.