ഒല്ലൂര്‍: അഞ്ചേരിയില്‍ സി.പി.എം പ്രവർത്തകന് സുഭാഷിെൻറ വീട് കയറി ആക്രമിക്കുകയും വാഹനങ്ങള്‍ തകർക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുരിയച്ചിറ കൈക്കോ നഗറില്‍ പാമ്പുങ്ങല്‍ വീട്ടില്‍ വിമല്‍ (22), കുരിയച്ചിറ പോപ്പ് ജോണ്‍ നഗറില്‍ തോട്ടോളി വീട്ടില്‍ ആദ്യന്‍ (19), അഞ്ചേരി ശ്രീ ബുദ്ധ റോഡില്‍ കോയമ്പത്തുക്കാരന് വീട്ടില്‍ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചരിച്ചിറ സ്കൂള്‍ പരിസരത്ത് കഞ്ചാവ് വിൽപനയും മദ്യപാനവും വ്യാപകമായതോടെ ഇതിനെ ചോദ്യം ചെയ്ത പ്രതികാരമാണ് വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലിപ്പൊളിക്കുകയും ചെയ്തത്. ശനിയാഴ്ച ഈ പ്രദേശത്ത് പൊലീസ് ഡോഗ് സ്ക്വാഡിെൻറയും ബോംബ് സ്ക്വാഡിെൻറയും സഹകരണത്തോടെ അഞ്ചേരി സ്കൂള്‍ പരിസരത്തും ആക്രമണം നടന്ന വീടിെൻറ പരിസരത്തും പല്ലന് കോളനിയില്‍ ആക്രമണം നടന്ന വീടിെൻറ പരിസരത്തും കാച്ചേരിയിലും പുത്തുര്‍ കാലടിയിലും ഗുണ്ടാ സംഘങ്ങളില്പ്പെട്ടവരുടെ വീടുകള്‍, ഇവര്‍ എത്താന്‍ ഇടയുള്ള വീടുകളിലും പരിശോധന നടത്തി.
പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. ഒല്ലൂര്‍ എ.സി.പി സി.എം. ദേവദാസ്, സി.ഐ ദിനേഷ്കുമാര്‍, എസ്.ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.