അ​രു​ൺ, ഷി​ബി​ൻ

കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു

ഒ​ല്ലൂ​ർ: കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രാ​ളെ ജ​യി​ലി​ല​ട​ച്ചു, ഒ​രാ​ളെ ന​ടു​ക​ട​ത്തി. ജി​ല്ല​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ക​ട​വി സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​മാ​യി​രു​ന്ന ആ​ന​ക​ല്ല് കി​ഴ​ക്കേ​മ​ട്ടു​മേ​ൽ വീ​ട്ടി​ൽ ക​ടു എ​ന്ന് വി​ളി​ക്കു​ന്ന അ​രു​ണി​നെ​യാ​ണ് (29) ജ​യി​ലി​ൽ അ​ട​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ 15ഓ​ളം കേ​സു​ക​ളു​ണ്ട്. 2007ലെ ​സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ക​ല​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

നി​ര​വ​ധി കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​ല്ലൂ​ർ എ​ട​ക്കു​ന്നി തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ അ​യ്യ​ൻ എ​ന്ന ഷി​ബി​നെ (33) ആ​റു മാ​സ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. ഒ​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ബെ​ന്നി ജേ​ക്ക​ബ്, ഒ​ല്ലൂ​ർ എ.​സി.​പി പി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 

Tags:    
News Summary - kappa charged and arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.