മു​നീ​ര്‍

വാഹനങ്ങൾക്ക് വ്യാജ ആർ.സി ബുക്ക് നിർമിച്ച് വിൽപന; പ്രതി പിടിയില്‍

ഒല്ലൂര്‍: വാഹനങ്ങള്‍ക്ക് വ്യാജമായി ആർ.സി ബുക്ക് നിർമിച്ച് വിൽപന നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി നെല്ലായ പട്ടിശ്ശേരി വീട്ടില്‍ മുനീറാണ് (22) അറസ്റ്റിലായത്. വ്യാജ ആർ.സി ബുക്ക് നിർമിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നവര്‍ക്ക് കാര്‍ വില്‍ക്കുകയും പിന്നിട് ജി.പി.എസ് നോക്കി ഇതേ വാഹനം വാങ്ങിയ ആളില്‍നിന്ന് തട്ടിയെടുക്കുകയും ചെയ്യുന്ന രീതിയാണ്.

ഒല്ലൂര്‍ സി.എച്ച്.ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ പൊലീസ് ചെര്‍പ്പുളശ്ശേരി പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ സുരേഷ്‌കുമാര്‍, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആന്റണി, നിധിന്‍ മാധവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Making and selling fake RC books for vehicles-Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.