ഒല്ലൂര്‍: ലോകകപ്പിന്റെ മാതൃക ചിരട്ടയില്‍ തീര്‍ത്ത് മാന്ദാമംഗലത്തെ പത്ര എജന്റ് കുറ്റിയാനിക്കല്‍ വീട്ടില്‍ മാത്യു (സണ്ണി). പ്രത്യേക കലാപരിശീലനമോ, പ്രവൃത്തിപരിചയമോ ഇല്ലാത്ത ഇദ്ദേഹം കോവിഡ് കാലത്താണ് ചിരട്ടയില്‍ ശിൽപങ്ങൾ മെനയാന്‍ തുടങ്ങിയത്. ചിരട്ടയും പശയും ചേര്‍ത്ത് നിർമിച്ച് നന്നായി പോളിഷ് ചെയ്ത് വാര്‍ണിഷ് അടിച്ചതോടെ ലോകകപ്പിന്റെ സ്വർണനിറത്തിന് പകരം എണ്ണക്കറുപ്പിന്റെ അഴക് ലഭിച്ചു.
പന്തിനെ താങ്ങി നിർത്തുന്ന മനുഷ്യരുടെ രൂപം ചിരട്ടയില്‍ തീര്‍ക്കാന്‍ അൽപം ബുദ്ധിമുട്ടിയതായി അദ്ദേഹം പറയുന്നു. അവസാന മിനുക്കുപണികളിലേക്ക് എത്തുമ്പോള്‍ ചിരട്ട പൊട്ടുന്നത് പ്രശ്നമായി. മുകളിലെ പന്ത് ഒരു മുഴുവന്‍ ചിരട്ട കൊണ്ടാണ് തീര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.