പെൺകുട്ടിയോട് മോശം പെരുമാറ്റം: രണ്ടുപേർ പിടിയിൽ

പെൺകുട്ടിയോട് മോശം പെരുമാറ്റം: രണ്ടുപേർ പിടിയിൽ

ഒല്ലൂർ: പെൺകുട്ടിയോട് അശ്ലീല ആംഗ്യം കാണിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാക്കളെ ഒല്ലൂർ പൊലീസ് പിടികൂടി. ചിറ്റിശേരി സ്വദേശി ആൽഫിൻ (29), ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി ജിബിന്‍ (25) എന്നിവരാണ് പിടിയിലായത്‌. 27ന് നടത്തറയിലായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ ആണ് പ്രതികള്‍ അധിക്ഷേപിച്ചത്.

പെണ്‍കുട്ടിയുടെ സമീപത്തേക്ക് സൈക്കിളിലെത്തിയ ഇരുവരും അശ്ലീല ആംഗ്യം കാണിക്കുകയും അസഭ്യവർഷം നടത്തുകയും പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആല്‍ഫിനെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐ ഫയാസ്, എസ്.സി.പി.ഒ ഷിജു, സി.പി.ഒ അഭീഷ് ആന്റണി എന്നിവരാണ് പ്രതിയെ പിടികൂടിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.