ഒ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ്

ഇടുങ്ങിയ മുറികളില്‍ ഒല്ലൂര്‍ വില്ലേജ് ഓഫിസ് വീര്‍പ്പുമുട്ടുന്നു

ഒല്ലൂര്‍: മുപ്പതിലധികം വര്‍ഷം പഴക്കമുള്ള കൊച്ചുമുറികളില്‍ വീര്‍പ്പുമുട്ടുകയാണ് ഒല്ലൂര്‍ വില്ലേജ് ഓഫിസ്. ജില്ലയില്‍ തന്നെ എറ്റവും കുടുതല്‍ റവന്യു വരുമാനമുള്ള വില്ലേജ് ഓഫിസുകളില്‍ ഒന്നാണിത്.

എന്നാല്‍ അഞ്ച് സെന്റ് ഭൂമിയില്‍ ഒരു ഭാഗത്ത് മ്യഗാശുപത്രി, ക്യഷി ഓഫിസ് കെട്ടിടത്തോട് ചേര്‍ന്ന് വിതി കുറഞ്ഞ കെട്ടിടത്തിലാണ് ഇത്രയും പഴക്കമുള്ള വില്ലേജ് ഓഫിസ് പ്രവത്തിക്കുന്നത്.

ഇവിടേക്ക് എത്തുന്ന പൊതുജനങ്ങല്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഇല്ല. രണ്ട് വര്‍ഷം മുമ്പാണ് താല്‍ക്കാലികമായി വരാന്തയില്‍ ഷീറ്റ് മേഞ്ഞ് പുറത്ത് കാറ്റും മഴയും ഏല്‍ക്കാതെ ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഓഫിസിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആറ് ജീവനക്കാര്‍ക്ക് ഇരിക്കാനും ജോലി ചെയ്യാനുമായി 600 ചതുരശ്ര അടി കെട്ടിടത്തിലെ ഒരു ഭാഗത്താണ് പഴയ ഫലയുകള്‍ സൂക്ഷിക്കുന്നത്. പലപ്പോഴും രാത്രികാലങ്ങളില്‍ എലി കടിച്ചും മറ്റും രേഖകള്‍ നശിക്കുന്ന സാഹചര്യവും ഉണ്ട്.

ആറ് പേര്‍ക്ക് ഉപയോഗിക്കാന്‍ രണ്ട് കമ്പ്യുട്ടറുകളും രണ്ട് പ്രിന്ററുകളും മാത്രമാണുള്ളത്. കെട്ടിടം കുടുതല്‍ സൗകര്യപ്രദമായ രീതിയില്‍ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Ollur Village office is crammed into cramped rooms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.