ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഒ​ല്ലൂ​ര്‍: ആ​ന​ക്ക​ല്ല് ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ രോ​ഗി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​യ്യൂ​ർ തു​ഷാ​ര ലെ​യ്നി​ലെ പ​ന​യി​ൽ സ​തീ​ഷി​നെ​യാ​ണ് (69) ടെ​റ​സ്സി​ലെ ക​മ്പി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി​യ​ത്. 23നാ​ണ്​ ഇ​യാ​ൾ ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ൽ ന​ടു​വേ​ദ​ന​ക്ക്​ ചി​കി​ത്സ​ക്കാ​യി എ​ത്തി​യ​ത്. കൂ​ട്ടി​രി​പ്പി​ന് ആ​രു​മി​ല്ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ ഉ​ഴി​ച്ചി​ലി​ന് ആ​ളെ​ത്തി​യ​പ്പോ​ൾ മു​റി​യി​ൽ ഇ​യാ​ളെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​പു​ഴ പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​യാ​ൾ മു​മ്പും വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Patient suicide in Massage Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.