representation image

ആറ് കിലോ കഞ്ചാവും 60,000 രൂപയും പിടികൂടി

ഒല്ലൂർ: തൈക്കാട്ടുശേരി കാട്ടുകുഴിയിൽ നിന്നും ആറ് കിലോ കഞ്ചാവും 60,000 രൂപയും ചേർപ്പ് എക്‌സൈസ് പിടികൂടി. കാട്ടുകുഴി തിയ്യത്തുപറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നാണ് എക്സൈസ് ചേർപ്പ് റേഞ്ച് ഇൻസ്‌പെക്ടർ ഫസലു റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടികൂടിയത്.

എക്‌സൈസ് കമീഷണർ സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫിസർ കൃഷ്ണപ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സിജോമോൻ, ജോസ്, ഷേക്ക് അഹദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ തസ്‌നിം, ഡ്രൈവർ ഷൈജു എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Six kilos of cannabis and Rs.60,000 were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.