ഇ​ളം​തു​രു​ത്തി കാ​ല​ടി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ തീ​പി​ടി​ച്ച ബൈ​ക്ക്

പെട്രോൾ പമ്പിൽ ബൈക്കിന് തീപിടിച്ചു; ഓടിച്ചയാൾ മുങ്ങി

ഒല്ലൂർ: ഇളംതുരുത്തി കാലടിയിലെ പെട്രോൾ പമ്പിൽ വെച്ച് ബൈക്കിന് തീപിടിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഓടിച്ച യുവാവ് മുങ്ങിയതിൽ ദുരൂഹത. വ്യാഴാഴ്ച രാവിലെ 11നാണ് ഹെൽമറ്റ് വെച്ച യുവാവ് പെട്രോളടിക്കാൻ പമ്പിൽ എത്തിയത്. ഈ സമയം ബൈക്കിൽ നിന്ന് പുക ഉയരുന്നതു കണ്ട് ജീവനക്കാരൻ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടു.

വൈകാതെ തീ പടർന്നു. ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് തീയണക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്. വണ്ടി നമ്പർ സംബന്ധിച്ചു സംശയമുള്ളതായി പൊലീസ് പറയുന്നു. പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വേണം കൂടുതൽ വിവരങ്ങൾ അറിയാൻ. 

Tags:    
News Summary - The bike caught fire at the petrol pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.