ചെറുതുരുത്തി: കോവിഡ്കാലത്തും ചെങ്ങാലിക്കോടൻ അടക്കമുള്ള കാഴ്ച്ചക്കുലകൾ നിരത്തിയപ്പോൾ വിരിഞ്ഞത് ഓണപ്പൊലിമയുടെ വർണവിസ്മയം തീർക്കുന്ന കാഴ്ചകൾ. വിവിധയിനം നാടൻ കുലകൾ ഏതു കാലത്തും ഇവിടെ ലഭിക്കുന്നു എന്ന പ്രത്യേകത പണ്ടുമുതൽക്കെ തന്നെയുണ്ട് വാഴക്കോടിന്.
സംസ്ഥാന പാതയുടെ ഇരുവശത്തുമായി പ്രൗഢി ഉയർത്തി കായക്കുലകൾ നിരന്നുനിൽക്കുമ്പോൾ ഗൃഹാതുരത്വമുയർത്തുന്ന ഓർമ കുടിയാണ് മലയാളിക്ക് സമ്മാനിക്കുന്നത്. കൃഷിയോടുള്ള ആഭിമുഖ്യവും സമർപ്പണവുമാണ് വാഴക്കോടിെൻറ ഈ പ്രശസ്തിക്ക് കാരണം. കാഴ്ചക്ക് ലക്ഷണമേറിയതുംവലിപ്പമേറിയതുമായ സ്വർണ കളറുള്ള ചെങ്ങാലിക്കോടൻ കുലകളാണ് ഇവിടത്തെ പ്രത്യേകത. അതുകൊണ്ട് തന്നെ അയൽ ജില്ലകളിൽ നിന്ന് പോലും ആളുകൾ കുലകൾ വാങ്ങാൻ ഇവിടെ എത്തും. കിലോക്ക് 55 മുതൽ 60 വരെയാണ് ഇപ്പോൾ നിരക്ക്.
വാഴക്കോട് വളവ് സ്വദേശിയായ ഹമീദ് 20 വർഷമായി ലക്ഷണമൊത്ത കാഴ്ചക്കുലകൾ വിൽക്കുന്നുണ്ട് ഇവിടെ. ഓണത്തിന് മാത്രമല്ല ഏത് സമയത്തു വന്നാലും ഇവിടെ കാഴ്ചക്കുലകൾ റെഡിയാണ്. അധികം പേരും ഗുരുവായൂർ ശ്രീകൃഷ്ണന് കാണിക്ക വെക്കാനാണ് കാഴ്ചക്കുലകൾ കൊണ്ടുപോകുന്നത്. ഒട്ടനവധി കർഷകരുടെ അടുത്ത് ആദ്യം തന്നെ പൈസ അഡ്വാൻസ് കൊടുത്താണ് കാഴ്ചക്കുലകൾ വാങ്ങിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.