മാള: ദേശാടന കിളികളുടെ പറുദീസയെന്നറിയപ്പെടുന്ന കരിങ്ങോൾചിറ പാലക്കത്തടം പാടശേഖരം വരളുന്നു. വേനൽ കടുത്തതതോടെ ഹെക്ടർ കണക്കിന് പ്രദേശമാണ് വരൾച്ച നേരിടുന്നത്. പൊക്കാളി കൃഷി ചെയ്തിരുന്ന ഇവിടെ ഏത് കാലത്തും വെള്ളം വറ്റാതെ അവസ്ഥയായിരുന്നു. ഇതാണ് പക്ഷികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ചെറുമീനുകളുടെ മത്സ്യസമ്പത്തും ഇവിടെയുണ്ട്. കൊച്ചി-തിരുവിതാംകൂർ അതിർത്തി പ്രദേശമാണിത്. രാജഭരണ കാലത്തെ പൊലീസ് സ്റ്റേഷനും ജയിലും അഞ്ചല്പ്പെട്ടിയുമെല്ലാം കരിങ്ങോള്ച്ചിറയിലുണ്ട്.
പലതരം നീര്‍പക്ഷികൾ, ദേശാടനപക്ഷികൾ, താമരക്കോഴി, കരിന്തലയന്‍ ഐബീസ് ഇനത്തില്‍പ്പെട്ട കൊക്കുകള്‍, വെള്ളരികൊക്കുകള്‍, താറാവ് എരണ്ടകള്‍, കല്ലന് എരണ്ടകള്‍, ചട്ടുകകൊക്ക്, പുളിചുണ്ടന് കൊതുമ്പന്നം, ആളകള്‍ പച്ച എരണ്ട, ചേരക്കോഴി, വര്‍ണ കൊക്ക്, നീര്‍കാക്ക, കുളക്കോഴി തുടങ്ങിയവയേയും ഇവിടെ കാണാം. മാത്രമല്ല, കരിങ്ങോള്‍ച്ചിറ പുഴയുടെ ഓരം ചേര്‍ന്നുള്ള യാത്ര നല്ലൊരു കാഴ്ചാനുഭവവുമാണ്. കരിങ്ങോള്‍ച്ചിറയിലെ അപൂര്‍വയിനം മത്സ്യസമ്പത്ത് വീണ്ടെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അതേ സമയം, വേനൽ ശക്തമായതോടെ കരിങ്ങോൾച്ചിറ ചാൽ മെലിഞ്ഞിട്ടുണ്ട്. ഒപ്പം പാലക്കത്തടം പൊക്കാളി പാടശേഖരവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.